മൂന്നാറില്‍ വീണ്ടും ബാലവിവാഹം; 17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു, പെണ്‍കുട്ടി ഗര്‍ഭിണി

ഇടുക്കി : മൂന്നാറില്‍ വീണ്ടും ബാല വിവാഹം. 17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു. സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി.

ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തില്‍ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.
വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുവുള്ളെന്നും ഇരുവരും വവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ശിശു സംരക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News