കോഴിക്കോട് വയോധികയെ അടിച്ചുവീഴ്ത്തി പണവും സ്വർണവും കവർന്ന പ്രതി പിടിയിൽ

കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ ഓമശേരിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാലയുമായി കടന്ന യുവാവിനെ പോലീസ് പിടികൂടി. കൂടരഞ്ഞി കൂമ്പാറ ബസാർ സ്വദേശി ജിതിൻ ടോമിയാണ് (കിഴക്കരക്കാട്ട് ജിത്തു 21) മണിക്കൂറുകൾക്കകം കൊടുവള്ളി പോലീസിന്റെ പിടിയിലായത്. 
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. താഴെ ഓമശേരി ആമ്പ്രക്കുന്നുമ്മൽ തനിച്ച് താമസിക്കുന്ന മീനാക്ഷിയെന്ന വയോധികയുടെ വീട്ടിലെത്തിയ പ്രതി വയോധികയെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. 2000 രൂപയും രണ്ടു പവന്റെ മാലയും കവർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോടഞ്ചേരിയിൽ നിന്ന് ജിതിനെ പിടികൂടുകയായിരുന്നു. മോഷണം പോയ തുകയും മാലയും കണ്ടെടുത്തു.
 

Latest News