Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിമൂന്നുകാരിയെ കാമുകിയാക്കി അധ്യാപകന്റെ ലൈംഗിക പീഡനം

മിയാമി- അമേരിക്കയില്‍ പ്രണയം നടിച്ച് പതിമൂന്നുകാരി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രാഥമിക സ്‌കൂള്‍ അധ്യാപകനെതിരെ കുറ്റം ചുമത്തി. മയാമി ഹോംസ്‌റ്റെഡിലെ അധ്യാപകന്‍
ഡേവിസ് അഗസ്റ്റിന്‍ ഹോഡ്ജ് ജൂനിയര്‍ എന്ന 30 കാരനെതിരെയാണ്  കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അധ്യാപകനെന്ന അധികാരം ഉപയോഗിച്ചതിന് വിചാരണ നേരിടുന്നത്. നാല് കുറ്റങ്ങളാണ് അധ്യാപകനെതിരെ ചുമത്തിയത്. വെള്ളിയാഴ്ചകളില്‍ സ്‌കൂള്‍ കഴിഞ്ഞ് വെസ്റ്റ് ഹോംസ്‌റ്റെഡ് സെന്ററിലെ തന്റെ ക്ലാസ് മുറിയിലേക്ക് കുട്ടിയെ വശീകരിക്കാന്‍ ഹോഡ്ജ് സ്‌കൂളിലെ ചെസ്സ് ക്ലബ്ബിന്റെ സ്‌പോണ്‍സറെന്ന നിലയിലുള്ള തന്റെ സ്ഥാനവും ഉപയോഗിച്ചു. അവിടെവെച്ച്  കുറഞ്ഞത് നാലു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്‌കൂള്‍ കഴിഞ്ഞാല്‍ വൈകുമെന്നും ട്യൂഷനുണ്ടെന്നും വീട്ടുകാരോട് പറയാനാണ് അധ്യാപകന്‍ കുട്ടിയോട് പറഞ്ഞിരുന്നത്. നവംബറില്‍ മൂന്ന് തവണയും ജനുവരിയില്‍ ഒരു തവണയും ഹോഡ്ജസും കുട്ടിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് പറയുന്നു. തന്റെ കാമുകനാണെന്ന് ഹോഡ്ജ് പറഞ്ഞതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News