Sorry, you need to enable JavaScript to visit this website.

നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നവർ കേരള മുസ്‌ലിം ചരിത്രം 1920-ലേക്ക് ചുരുട്ടിക്കെട്ടരുതെന്ന് കാന്തപുരം

Read More

കോഴിക്കോട് - കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന നവീനാശയക്കാർ ഈ സമുദായത്തിന്റെ ചരിത്രം 1920-ലേക്ക് ചുരുട്ടിക്കെട്ടരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കാരന്തൂർ മർകസിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച ഉലമാ കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 തൊള്ളായിരത്തി ഇരുപതുകൾക്കുശേഷം പൊട്ടിമുളച്ച ചില ആൾക്കൂട്ടങ്ങൾ മുസ്‌ലിം സമുദായത്തിന്റെ എല്ലാ മുന്നേറ്റങ്ങളുടെയും പിതൃത്വം അവകാശപ്പെടുമ്പോൾ തിരസ്‌ക്കരിക്കപ്പെടുന്നത് പ്രവാചക ശിഷ്യൻമാരോളം നീളുന്ന പാരമ്പര്യമാണ്. ഉലമാക്കളാണ് ഈ സമൂഹത്തിന് നേതൃത്വം നൽകിയതും വഴികാണിച്ചതും. സഹാബികളും അവർ നിയമിച്ച പണ്ഡിതന്മാരുമാണ് കേരളത്തിലെ ആദ്യത്തെ പള്ളികൾ നിർമിച്ചതും അവ കേന്ദ്രീകരിച്ച് ഇസ്‌ലാമിക ജീവിതം പകർന്നുകൊടുത്തതും. 
 പൊന്നാനിയിലെ മഖ്ദൂമുമാരും കോഴിക്കോട്ടെ ഖാദിമാരും ആ പരമ്പരയിലെ കണ്ണികളാണ്. പണ്ഡിത കേരളത്തെ വിളക്കത്തിരുത്തിയതും പറങ്കികൾക്കും ബ്രീട്ടീഷുകാർക്കുമെതിരെ അവരെ സമരസജ്ജരാക്കിയതും ഉലമാക്കളാണ്. ആ ചരിത്രമാണ് കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഉള്ളടക്കം. 15 നൂറ്റാണ്ടോളം ദൈർഘ്യമുള്ള കേരള മുസ്‌ലിം ചരിത്രത്തേയും പണ്ഡിത നേതൃത്വത്തേയും ഒരു നൂറ്റാണ്ടിലേക്ക് പരിമിതപ്പെടുത്തിയാണ് ചിലർ പരിഹാസ്യരാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഇന്ദിരാഗാന്ധിയും രാജീവും അപകടത്തിൽ മരിച്ചവർ; സവർക്കറുടേത് രക്തസാക്ഷിത്വമെന്ന് ബി.ജെ.പി മന്ത്രി ഗണേഷ് ജോഷി

- രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചല്ലേ സംസാരിക്കാൻ കഴിയൂവെന്നും ബി.ജെ.പി മന്ത്രിയുടെ പരിഹാസം.

ഡെറാഡൂൺ - രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ഗണേഷ് ജോഷി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ വിവാദം പ്രതികരണം.
 രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വവും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂവെന്നും ഗണേഷ് ജോഷി പരിഹസിച്ചു.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സമാധാനപരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും ഗണേഷ് ജോഷി ഓർമിപ്പിച്ചു.

Latest News