Sorry, you need to enable JavaScript to visit this website.

21 വിദേശയാത്രകൾക്കായി മോദി ചെലവഴിച്ചത് 22.76 കോടി; രാജ്യത്തിന് കിട്ടിയതോ?

ന്യൂദൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ വിദേശ യാത്രയ്ക്കും ചെലവഴിച്ചത് ഓരോ കോടിയിലേറെ രൂപ. 2019 മുതൽ മോദി 21 വിദേശ യാത്രകൾ നടത്തിയെന്നാണ് കേന്ദ്രസർക്കാർ നിരത്തുന്ന കണക്ക്. ഈ സന്ദർശനങ്ങൾക്കായി പൊതുഖജനാവിൽനിന്നായി മോദി 22.76 കോടി രൂപ ചെലവഴിച്ചതായി സർക്കാർ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 രാഷ്ട്രപതി എട്ട് വിദേശ സന്ദർശനങ്ങൾ നടത്തിയപ്പോൾ 2019 മുതൽ പ്രധാനമന്ത്രി 21 സന്ദർശനങ്ങൾ നടത്തി. ഈ കാലയളവിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 86 വിദേശ രാഷ്ട്രങ്ങൾ സന്ദർശിച്ചു. 2019 മുതൽ പ്രധാനമന്ത്രി മൂന്ന് തവണ ജപ്പാനും യു.എസും രണ്ടുതവണ യു.എ.ഇയും  സന്ദർശിച്ചു. രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ, എട്ട് യാത്രകളിൽ ഏഴും രാം നാഥ് കോവിന്ദാണ് നടത്തിയത്. നിലവിലെ പ്രസിഡന്റ് ദ്രൗപതി മുർമു കഴിഞ്ഞ സെപ്തംബറിൽ യു.കെ സന്ദർശിച്ചത് മാത്രമേയുള്ളൂ.
  2019 മുതൽ രാഷ്ട്രപതി നടത്തിയ എട്ട് വിദേശ യാത്രകൾക്കായി 6.24 കോടിയിലധികം രൂപയാണ് ചെലവഴിച്ചതെന്ന് രേഖകൾ പറയുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി 6,24,31,424 രൂപയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി 22,76,76,934 രൂപയും വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിനായി 20,87,01,475 രൂപയും 2019 മുതൽ സർക്കാർ ചെലവഴിച്ചുവെന്ന് മന്ത്രി അറിയിച്ചു. 
 ഭരണാധികാരികൾക്ക് അന്താരാഷ്ട്ര തലത്തിൽ യാത്രകൾ വളരെ അനിവാര്യമാണെങ്കിലും പൊതുഖജനാവിലെ കോടികൾ ഉപയോഗിച്ചുള്ള യാത്രകൾക്കൊണ്ട് രാജ്യത്തിനും പൗരന്മാർക്കുമുണ്ടായ നേട്ടങ്ങൾ കൂടി പൊതുജനസമക്ഷം അറിയിച്ചാൽ അതൊരു മികച്ച മാതൃകയാകും. അത്തരമൊരു സുതാര്യമായ ഇടപെടലിലേക്ക് ഭരണകൂടം എന്നു വരുമെന്നാണ് പുറമെ ഉയരുന്ന ചോദ്യം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഇന്ദിരാഗാന്ധിയും രാജീവും അപകടത്തിൽ മരിച്ചവർ; സവർക്കറുടേത് രക്തസാക്ഷിത്വമെന്ന് ബി.ജെ.പി മന്ത്രി ഗണേഷ് ജോഷി

- രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചല്ലേ സംസാരിക്കാൻ കഴിയൂവെന്നും ബി.ജെ.പി മന്ത്രിയുടെ പരിഹാസം.ഡെറാഡൂൺ - രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ഗണേഷ് ജോഷി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ വിവാദം പ്രതികരണം.
 രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വവും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂവെന്നും ഗണേഷ് ജോഷി പരിഹസിച്ചു.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സമാധാനപരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും ഗണേഷ് ജോഷി ഓർമിപ്പിച്ചു.

 

Latest News