Sorry, you need to enable JavaScript to visit this website.

സംശയരോഗം; കോഴിക്കോട്ട് ഭർത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു

കോഴിക്കോട് - ഫറോക്ക് കോടാമ്പുഴയിൽ യുവതിയെ ഭർത്താവ് കത്രികകൊണ്ട് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) കീഴടങ്ങിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ലിജേഷ് തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവർക്കും മക്കളുണ്ട്.
  സംശയരോഗം കാരണം ഭർത്താവ് ഉപദ്രവിക്കുന്നതായി യുവതി അയൽവാസികളോട് പറഞ്ഞതായി വിവരമുണ്ട്. ഇരുവരും തമ്മിൽ വഴക്കും പതിവാണത്രെ. സംഭവത്തിൽ ഭർത്താവായ പ്രതിയെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News