കാനത്തിന്റെ വിശ്വസ്തൻ, പക്ഷേ, കൃഷിമന്ത്രിയുടെ ഇസ്രായേൽ യാത്ര പാർട്ടി അറിഞ്ഞില്ല; വെട്ടി മുഖ്യമന്ത്രി

Read More

തിരുവനന്തപുരം -  ഫലസ്തീൻ ജനതയോടുള്ള ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നതിനിടെ, സി.പി.ഐ നേതാവും കൃഷി മന്ത്രിയുമായ പി പ്രസാദിന്റെ ഇസ്രായേൽ യാത്ര നിശ്ചയിച്ചത് പാർട്ടി അനുമതി ഇല്ലാതെ. യാത്രയ്ക്കുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിനു ശേഷമാണ് വകുപ്പ് മന്ത്രിയുടെ യാത്ര സംബന്ധിച്ച് സി.പി.ഐ നേതൃത്വം അറിഞ്ഞതെന്നാണ് വിമർശം.
 തന്റെ വിശ്വസ്തനായ മന്ത്രി പ്രസാദിൽനിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പാർട്ടിയിലെ സംസാരം.  ഇതോടെ യാത്രയ്ക്ക് പാർട്ടി അനുമതി നൽകിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു സി.പി.ഐ നേതൃത്വം. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഉത്തരവ് വെട്ടുകയായിരുന്നു.
 ഇസ്രായേലിലെ കാർഷികമേഖലയെപ്പറ്റി പഠിക്കാനാണ് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര നിശ്ചയിച്ചത്. കർഷകരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമെല്ലാം ചേർന്നുള്ള യാത്ര നവീനവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കാൻ ഉേേദ്ദശിച്ചുള്ളതായിരുന്നു. ഈമാസം 12 മുതൽ 19 വരെയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഉത്തരവിറങ്ങും മുമ്പേ പാർട്ടിയെ അറിയിച്ച് അനുമതി വാങ്ങുന്നതിലുണ്ടായ വീഴ്ച യാത്രയെ കുഴപ്പത്തിലാക്കുകയായിരുന്നു.
 അതിനിടെ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പാർട്ടി നേതൃത്വവുമായി മതിയായ കൂടിയാലോചനകളോ അംഗീകാരങ്ങളോ നേടാതെ വിദേശയാത്ര നിശ്ചയിച്ചത് ശരിയായില്ലെന്ന വിമർശം പാർട്ടിയിൽ പൊതുവെ ഉയരുന്നുണ്ട്. പാർട്ടിക്ക് ആശയപരമായി ഒരുപാട് അഭിപ്രായ വ്യത്യമാസമുള്ള ഇസ്രായേലിലേക്ക് ഈ സമയത്ത് യാത്രയ്ക്ക് തീരുമാനിച്ചതുതന്നെ, അവിടത്തെ രാഷ്ട്രീയ സാഹചര്യം പോലും പഠിക്കാതെയാണെന്നും വിമർശങ്ങളുണ്ട്. പാർട്ടി സെക്രട്ടറിയുടെ തന്നെ വിശ്വസ്തൻ ഒട്ടും ഔചിത്യമില്ലാത്ത തീരുമാനത്തിൽ എത്തിയത് പാർട്ടിയിലെ ഇരുചേരിയെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

എന്റെ പൊന്നേ, ചതിക്കല്ലേ,  ഇങ്ങനെ മുന്നോട്ട് പോയാല്‍ കല്യാണം നിശ്ചയിച്ചവരുടെ കാര്യം അവതാളത്തിലാകും

കോഴിക്കോട് - കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ്ണത്തിന്റെ വില കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കേന്ദ്ര ബജറ്റ് കൂടി വന്നതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലായി.  ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ 480  രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ റെക്കോര്‍ഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 60 രൂപ ഉയര്‍ന്നു.  ഇന്നത്തെ വിപണി വില ഗ്രാമിന് 5360 രൂപയാണ്.  
കഴിഞ്ഞ ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണ്ണത്തിന് 40,480 രൂപയായിരുന്നു. ഒറ്റ മാസത്തിനുള്ളില്‍ പവന് 2400 രൂപയാണ് വര്‍ധിച്ചത്. വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണത്തിന് ഡിമാന്റ് ഉണ്ടെങ്കിലും വില വര്‍ധിച്ചതിനാല്‍ വില്‍പ്പനയുടെ തോത് കുറഞ്ഞിട്ടുണ്ട്. ഇനിയും വില കൂടാനാണ് സാധ്യതയെന്നാണ് സ്വര്‍ണ്ണ വില്‍പ്പനക്കാര്‍ പറയുന്നത്. ആഭരണത്തിന്റെ പണിക്കൂലി കൂടിയാകുമ്പോള്‍ ഒരു പവന് 45,000 രൂപയ്ക്ക് മുകളില്‍ വരും.

Latest News