നിമിഷപ്രിയക്ക് തിരിച്ചടി, യെമനില്‍ നടപടികള്‍ വേഗത്തിലാക്കുന്നു

കൊച്ചി- യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സിന്റെ ശിക്ഷ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ദശം. ഒന്നര കോടി രൂപ (50 ദശലക്ഷം യെമനി റിയാല്‍) നഷ്ടപരിഹാരം നല്‍കിയാല്‍ നിമിഷ പ്രിയ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബം മാപ്പ് നാല്‍കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും എവിടെയുമെത്തിയിട്ടില്ല.
വധശിക്ഷ കാത്തു കഴിയുന്ന നിമിഷ പ്രിയക്ക് തിരിച്ചടിയാണ് യെമന്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം.
നടപടി വേഗത്തിലാക്കാനാണ് യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News