Sorry, you need to enable JavaScript to visit this website.

സഹോദരിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു, ഓണ്‍ലൈന്‍ ക്ലാസെടുക്കുകയായിരുന്ന അധ്യാപകനെ കൊന്നു

ഗോണ്ട-ഉത്തര്‍പ്രദേശില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ  വീട്ടില്‍ കയറി കൊലപ്പെടുത്തി. 32 കാരനായ അധ്യപകന്‍ കൃഷ്ണകുമാര്‍ യാദവിനെ  രണ്ട് പേര്‍ ചേര്‍ന്നാണ് വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണ കുമാര്‍ യാദവ് ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്ന വീഡിയോയില്‍നിന്നാണ് പ്രതികള കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുമ്പോഴും മൊബൈല്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡിംഗ് തുടരുകയായിരുന്നു.  
അംബേദ്കര്‍ നഗര്‍ സ്വദേശിയായ കൃഷ്ണ യാദവ്  ഗോണ്ടയിലെ ഫോര്‍ബ്‌സ്ഗഞ്ച് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈനില്‍ ട്യൂഷന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കെയാണ് യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി അഡീഷണല്‍ അദ്ദേഹം അറിയിച്ചു.
അധ്യാപികയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ടെന്നും വിഷയത്തില്‍ കൃഷ്ണ യാദവ് ശാസിച്ചതാണ് പ്രകോപിപ്പിച്ചതെന്നും പ്രതികളിലൊരാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
അക്രമികളായ സന്ദീപ് യാദവും ജഗ്ഗ എന്ന ജവാഹിര്‍ മിശ്രയും വീട്ടില്‍ കയറി വാക്കുതര്‍ക്കത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന യാദവ് അധ്യാപിക കൂടിയായ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. കൃഷ്ണ കുമാര്‍ യാദവിനെ കൊലപ്പെടുത്താന്‍ മുഖ്യപ്രതി സന്ദീപ് സുഹൃത്ത് ജഗ്ഗയുടെ സഹായം തേടുകയായിരുന്നു. രണ്ട് അക്രമികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് സൂപ്രണ്ട്  കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News