Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

12 പ്രവാസികളുടെ ഭാര്യമാരെ ഖത്തറില്‍ എത്തിക്കുന്നു

'ഫോര്‍ മൈ ലവ് ഞാനും ഞാനുമെന്റാളും' ലോഗോ പ്രകാശനം ചെയ്യുന്നു

ദോഹ-പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും സ്വന്തം പ്രിയതമയ്ക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിക്കാത്ത പ്രവാസികള്‍ക്ക്  അവരുടെ ഭാര്യമാരെ ദോഹയില്‍ എത്തിക്കാന്‍ റേഡിയോ മലയാളം അവസരം ഒരുക്കുന്നു .ഫോര്‍ മൈ ലൗ ഞാനും ഞാനുമെന്റാളും'  എന്ന പരിപാടിയുടെ ഭാഗമായി 12 ദമ്പതിമാര്‍ക്ക് പ്രവാസ ലോകത്തിന്റെ സ്‌നേഹ സ്വീകരണം നല്‍കുമെന്ന് റേഡിയോ മലയാളം മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

പ്രവാസികളില്‍ വലിയൊരു വിഭാഗത്തിന് അവരുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ഇക്കാര്യത്തിലും തടസ്സം. എന്നാല്‍, ഇവരില്‍ നിന്ന് ഏതാനും പേര്‍ക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനും അവസരമൊരുക്കിയിരിക്കുകയാണ് നസീം ഹെല്‍ത്ത് കെയറും ഖത്തറിലെ  റേഡിയോ മലയാളം 98.6 എഫ് എമ്മും. ചുരുങ്ങിയത് പതിനഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്ത 12 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്. മാര്‍ച്ച് നാലു  മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്‍കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും യഥാക്രമം പത്ത്, പതിനൊന്ന് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ മൂന്ന് സംഘടിപ്പിക്കുന്നത്. ക്ലിക്കോണ്‍ & ട്രാവലര്‍, സീ ഷോര്‍ കേബിള്‍സ്, ഷൈന്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, നാഷണല്‍ എക്‌സ്‌ചേയ്ഞ്ച് തുടങ്ങി ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും നിറഞ്ഞ പിന്തുണയോടെ ഇത് മൂന്നാം തവണയാണ് 'നസീം ഹെല്‍ത്ത് കെയര്‍ ഫോര്‍ മൈ ലവ്  ഞാനും ഞാനുമെന്റാളും' എന്ന ശീര്‍ഷകത്തില്‍ റേഡിയോ ഈ സാമൂഹ്യ സേവന പരിപാടി സംഘടിപ്പിക്കുന്നതെന്നും  അധികൃതര്‍ പറഞ്ഞു

വാര്‍ത്താസമ്മേളനത്തില്‍  റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് റിലേഷന്‍സ് മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍, നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News