ദോഹ- ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ഫ്‌ളൈ നാസിന്റെ ഖത്തര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഷര്‍ഖ് വില്ലേജ് ആന്റ് സ്പാ യില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
ഫ്‌ളൈ നാസ് ഖത്തര്‍ ജി.എസ്.എ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, മീഡിയ പഌ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)