Sorry, you need to enable JavaScript to visit this website.

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുത്തു, പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി- ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 (വഞ്ചനാക്കുറ്റം) എന്നിവ പ്രകാരമാണ് കേസ്. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. െ്രെകംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കും.  െ്രെകം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്.പി. കെ.എസ്. സുദര്‍ശന്‍,എറണാകുളം െ്രെകംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ.എസ്. ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ്.ഐമാരായ കലേഷ് കുമാര്‍, ജോഷി സി. എബ്രഹാം, െ്രെകം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്.ഐമാരായ എസ്. അമൃതരാജ്, ജയ്‌മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News