Sorry, you need to enable JavaScript to visit this website.

ആറു വര്‍ഷത്തിനിടയിലാദ്യം, ഇനാകി ഇല്ലാതെ ബില്‍ബാവൊ

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ അത്യപൂര്‍വ റെക്കോര്‍ഡിന് അന്ത്യം. സെല്‍റ്റവീഗോക്കെതിരായ ബലയ്‌ദോസ് സ്‌റ്റേഡിയത്തിലെ മത്സരത്തില്‍ ഇനാകി വില്യംസ് ഇല്ലാതെ അത്‌ലറ്റിക്കൊ ബില്‍ബാവൊ കളത്തിലിറങ്ങി. 2016 ഏപ്രില്‍ 20 മുതല്‍ ബില്‍ബാവോയുടെ എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളിലും സ്‌ട്രൈക്കര്‍ കളിച്ചിരുന്നു. തുടര്‍ച്ചയായ 251 മത്സരങ്ങളില്‍ ബൂട്ട് കെട്ടി. 
ഘാനക്കാരന്‍ 2021 ഒക്ടോബര്‍ ആറിന് തുടര്‍ച്ചയായ 203ാം മത്സരം കളിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. മുന്‍ റയല്‍ സൊസൈദാദ് ഡിഫന്റര്‍ യുവാനന്‍ ലറനാഗയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. പിന്നീട് 48 മത്സരങ്ങള്‍ കൂടി കളിച്ചു. 
ശാരീരികാസ്വാസ്ഥ്യം കാരണമാണ് ഇനാകിക്ക് സെല്‍റ്റവീഗോക്കെതിരായ കളിയില്‍ ഇറങ്ങാനാവാതിരുന്നതെന്ന് ബില്‍ബാവൊ അറിയിച്ചു.
 

Latest News