Sorry, you need to enable JavaScript to visit this website.

ഭഗവാന്‍ കൃഷ്ണനും ഹുനുമാന്‍ജിയും ലോകത്തെ ഏറ്റവും വലിയ നയതന്ത്രജ്ഞര്‍-വിദേശകാര്യമന്ത്രി ജയശങ്കര്‍

പൂനെ- ശ്രീകൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മഹാരാഷ്ട്രയിലെ പൂനെയില്‍  'ദി ഇന്ത്യ വേ' എന്ന തന്റെ പുസ്തകത്തിന്റെ മറാത്തി വിവര്‍ത്തനമായ 'ഭാരത് മാര്‍ഗ്' പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചോദ്യോത്തര സെഷനില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
'ഭഗവാന്‍ ശ്രീകൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരായിരുന്നു. ഞാന്‍ ഇത് വളരെ ഗൗരവത്തോടെയാണ് പറയുന്നത്- ജയശങ്കര്‍ പറഞ്ഞു.
നയതന്ത്രത്തിന്റെ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍, അവര്‍ ഏത് സാഹചര്യത്തിലായിരുന്നു, എന്ത് ദൗത്യമാണ് അവര്‍ക്ക് നല്‍കിയത്, അവര്‍ എങ്ങനെ സാഹചര്യം കൈകാര്യം ചെയ്തു, എന്നതൊക്കെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഹനുമാന്‍ജി, ദൗത്യത്തിന് മുമ്പായി ലങ്കയില്‍ പോയിരുന്നു, അദ്ദേഹം സീതാദേവിയെ ബന്ധപ്പെട്ടിരുന്നു. പിന്നീടാണ് ലങ്ക കത്തിച്ചത്. അദ്ദേഹം ഒരു വിവിധോദ്ദേശ നയതന്ത്രജ്ഞനായിരുന്നു- ജയശങ്കര്‍ പറഞ്ഞു.
ഇന്ന് ഒരു ബഹുധ്രുവലോകമാണെന്ന് നമ്മള്‍ പറയുമ്പോള്‍ അക്കാലത്ത് കുരുക്ഷേത്രയില്‍ എന്താണ് സംഭവിച്ചത്. അത് ബഹുധ്രുവ ഭാരതമായിരുന്നു. അവിടെ വിവിധ രാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലര്‍ ചേരിചേരാത്തവരായിരുന്നു. ബല്‍റാമിനെയും രുക്മയെയും പോലെ- അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ആളുകള്‍ പറയുന്നത് ആഗോളവല്‍ക്കരിക്കപ്പെട്ട ലോകമാണെന്നാണ്. എന്നാല്‍ പരസ്പരാശ്രിതത്വവും പരിമിതികളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജ്ജുനന്റെ ആശയക്കുഴപ്പം പരിമിതിയായിരുന്നു. അദ്ദേഹം വൈകാരികമായി പരസ്പരാശ്രിതനായിരുന്നു. ഞാന്‍ എങ്ങനെ എന്റെ ബന്ധുക്കളോട് പോരാടുമെന്നതായിരുന്നു ചോദ്യം.  അത് ഭൗതികമായ പരസ്പരാശ്രിതത്വമല്ല, മറിച്ച് വൈകാരികമായ പരസ്പരാശ്രിതത്വമായിരുന്നു- ജയശങ്കര്‍  പറഞ്ഞു.
പാകിസ്ഥാന്‍ ഇത് ചെയുത, അത് ചെയ്തുവെന്ന് പറയുമ്പോള്‍ തന്നെ നമ്മള്‍ ന്ത്രപരമായ ക്ഷമ കാണിക്കും. തന്ത്രപരമായ ക്ഷമയുടെ ഏറ്റവും മികച്ച ഉദാഹരണം ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലനെ കൈകാര്യം ചെയ്ത രീതിയാണ്. ശ്രീകൃഷ്ണന്‍ അവനോട് 100 തവണ ക്ഷമിച്ചു- വിദേശകാര്യ മന്ത്രി വിശദീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News