Sorry, you need to enable JavaScript to visit this website.

ഐ-ലീഗ് : ഗോകുലത്തെ കടന്ന് ട്രാവു

ജയ്പൂര്‍ - രാജസ്ഥാന്‍ എഫ്.സിയെ 2-1 ന് തോല്‍പിച്ച് ട്രാവു എഫ്.സി ഐ-ലീഗ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയെയാണ് ട്രാവു മറികടന്നത്. പതിനാലാം മിനിറ്റില്‍ സലാം ജോണ്‍സണ്‍ സിംഗ് ട്രാവുവിന് ലീഡ് സമ്മാനിച്ചെങ്കിലും അഞ്ചു മിനിറ്റിനകം ഷയ്‌ബോര്‍ലാംഗ് കാര്‍പാന്‍ തിരിച്ചടിച്ചു. ഇടവേളക്ക് അഞ്ച് മിനിറ്റ് മുമ്പ് കംറോന്‍ തുര്‍സനോവ് ട്രാവുവിന്റെ ലീഡ് വീണ്ടെടുത്തു. പഞ്ചാബിനും (29 പോയന്റ്) ശ്രീനിധി ഡെക്കാനും (25) പിന്നിലാണ് ട്രാവു (22). ഇന്ന് കേങ്ക്രെയെ തോല്‍പിച്ചാല്‍ ഗോകുലത്തിന് (21) മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാം. 
ഗോകുലം കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മുംബൈ ക്ലബ് കെങ്ക്രെയെ നേരിടുക.
ഒരാഴ്ച മുമ്പ് റിയല്‍ കാശ്മീര്‍ എഫ്.സിയെ  2-0 ന് പരാജയപെടുത്തിയാണ് കോഴിക്കോട്ടെ ഈ സീസണിലെ ഐ-ലീഗ് മത്സരങ്ങള്‍ക്ക് ഗോകുലം തുടക്കമിട്ടത്. കെങ്ക്രെ (13) പതിനൊന്നാം സ്ഥാനത്താണ്. 
അറ്റാക്കിങ് പ്ലയേഴ്‌സായ ജോബി ജസ്റ്റിന്‍, എല്‍ദാര്‍, സെര്‍ജിയോ മെന്‍ഡി, ഒമര്‍ റാമോസ് എന്നിവരിലാണ് ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്റെ പ്രതീക്ഷ. കേരള താരം താഹിര്‍ സമാനും ക്യാപ്റ്റന്‍ അമീനൗ ബൗബയും മികച്ച ഫോമിലാണ്. 

Latest News