റാഞ്ചി - ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റ് ആറു വിക്കറ്റിന് 176 റണ്‍സെടുത്തു. മറുപടിയായി മൂന്നിന് 15 ല്‍ ഇന്ത്യ പതറുകയാണ്. ഇശാന് കിഷനും (4) ശുഭ്മന്‍ ഗില്ലും (7) രാഹുല്‍ ത്രിപാഠിയും (0) പുറത്തായി. സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചടിക്കുകയാണ്.
നേരത്തെ ഓപണര്‍ ഡെവോണ്‍ കോണ്‍വെയും (35 പന്തില്‍ 52) ഡാരില്‍ മിച്ചലുമാണ് (30 പന്തില്‍ 59 നോട്ടൗട്ട്) ന്യൂസിലാന്റിനെ മികച്ച സ്കോറിലേക്ക നയിച്ചത്. അര്‍ഷദീപ് സിംഗ് അവസാന ഓവറില്‍ 27 റണ്‍സുള്‍പ്പെടെ നാലോവറില്‍ 51 റണ്‍സ് വഴങ്ങി. പതിമൂന്നാം ഓവറിലാണ് ന്യൂസിലാന്റ് 100 പിന്നിട്ടത്. കുല്‍ദീപ് യാദവാണ് (4-0-20-1) നന്നായി പന്തെറിഞ്ഞത്.