കാമുകനുണ്ടെന്ന് പ്രതിശ്രുത വരനെ അറിയിച്ചു; യുവതിയെ അച്ഛന്റെ നേതൃത്വത്തില്‍ കൊന്ന് കത്തിച്ചു

മുംബൈ- പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊന്ന് കത്തിച്ചു.  22കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം.

ശുഭാംഗി ജോഗ്ദാന്‍ഡ് എന്ന യുവതിയെയാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി അച്ഛനും മക്കളും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയും അവശിഷ്ടങ്ങള്‍ തോട്ടിലേക്ക് എറിയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

മൂന്നാം വര്‍ഷ ഹോമിയോ വിദ്യാര്‍ഥിനിയായ ശുഭാംഗിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു.

പിതാവും സഹോദരനും അമ്മാവനും ബന്ധുവും ചേര്‍ന്ന് യുവതിയെ ഒരു ഫാമിലേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News