Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് മാതാവിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ, മകന്‍ റിമാന്‍ഡില്‍

കോട്ടയം-മീനടത്ത് മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിലായി. മീനടം മാത്തൂര്‍പ്പടി തെക്കയില്‍ കൊച്ചുമോനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പതിവായ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മാതാവിനെ മര്‍ദിക്കുന്നതിന്റേയും പിതാവിനെ അസഭ്യം പറയുന്നതിന്റേയും ദൃശ്യം പുറത്തുവന്നിരുന്നു. മുറിയില്‍ അടുത്തടുത്തായി കിടക്കുന്ന മാതാപിതാക്കളോട് അസഭ്യം പറയുകയും മാതാവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്റെ മര്‍ദനത്തില്‍ മാതാവ് അലമുറയിട്ട് കരയുന്നതായിരുന്നു വീഡിയോ.  
കുടുംബാംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി വാര്‍ഡ് മെമ്പര്‍ക്ക് അയച്ചുകൊടുത്തത്. വാര്‍ഡ് മെമ്പര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News