ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

കോഴിക്കോട്-കൊയിലാണ്ടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. 39 കാരി ലേഖയാണ് മരിച്ചത്. കൊലപാതകത്തിനു പിന്നാലെ ഭര്‍ത്താവ് രവീന്ദ്രന്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് രവീന്ദ്രന്‍ പോലീസില്‍ നല്‍കിയ മൊഴി.  വീട്ടിലെത്തിയ പോലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.
കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News