Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റ്യാനോയുടെ അൽ നസ്റിന് ഞെട്ടിക്കുന്ന തോൽവി, സെമിയിൽ പുറത്തായി

ജിദ്ദ- ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നായകത്വത്തിൽ സൗദി സൂപ്പർ കപ്പ് ഫുട്‌ബോൾ സെമി മത്സരത്തിനിറങ്ങിയ അൽ നസ്‌റിന് വമ്പൻ തോൽവി. ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്ർ തോറ്റത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് അൽ നസ്ർ പിറകിൽ പോയി.

പതിനഞ്ചാമത്തെ മിനിറ്റിൽ റൊമാരിഞ്ഞോയാണ് ആദ്യ ഗോൾ നേടിയത്. നാൽപത്തിമൂന്നാമത്തെ മിനിറ്റിൽ അബ്ദുൽ റസാഖ് ഹംദുല്ല രണ്ടാം ഗോളും നേടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അറുപത്തിയേഴാമത്തെമിനിറ്റിൽ ആൻഡേഴ്‌സൺ ടാലിസ്‌ക ഒരു ഗോൾ മടക്കി. എന്നാൽ കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ ഇൻജുറി ടൈമിൽ മുഹമ്മദ് ഷൻഖീതി ഒരു ഗോൾ കൂടി നേടി ഇത്തിഹാദിന് ആധികാരിക ജയം സമ്മാനിച്ചു.

ഫൈനലിൽ അൽ ഫൈഹയാണ് ഇത്തിഹാദിന്റെ എതിരാളികൾ. അൽ ഹിലാലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫൈഹ തോൽപ്പിച്ചത്. 21-ാം മിനിറ്റിൽ പൗളീഞ്ഞോ ഫൈഹക്ക് വേണ്ടി ഗോൾ നേടി. ഇരുപത്തിയേഴാം മിനിറ്റിൽ ഹിലാലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സാലെം അൽ ദോസരിക്ക് ഗോളാക്കാനായില്ല.
 

Latest News