മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ സ്‌പൈസ് ജെറ്റ് ഇറക്കിവിട്ടു

ന്യൂദല്‍ഹി- ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍നിന്ന് രണ്ട് യാത്രക്കാരെ ഇറക്കി വിട്ടു. ദല്‍ഹിയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെ രണ്ട് യാത്രക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇറക്കിവിട്ടത്. കാബിന്‍ ക്രൂവിനോട് യാത്രക്കാരിലൊരാള്‍ ആക്രോശിക്കുന്ന  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനെ ശല്യപ്പെടുത്തിയെന്നും തുടര്‍ന്ന് യാത്രക്കാരനും സഹയാത്രികയും ഇറങ്ങിപ്പോയെന്ന്് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
മോശമായി പെരുമാറിയതിന് യാത്രക്കാരനെയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയേയും വിമാനത്താവളത്തിലെ സുരക്ഷാ സംഘത്തിന് കൈമാറിയെന്ന് അധികൃതര്‍ പറഞ്ഞു.
ദല്‍ഹിയില്‍ ബോര്‍ഡിംഗ് സമയത്ത് തന്നെ  യാത്രക്കാരന്‍  അനുചിതമായി പെരുമാറുകയും ക്യാബിന്‍ ക്രൂവിനെ ശല്യപ്പെടുത്തുകയും ചെയ്തു. ജീവനക്കാര്‍ ഇക്കാര്യം പിഐസിയെയും സെക്യൂരിറ്റി സ്റ്റാഫിനെയും അറിയിച്ചു. തുടര്‍ന്ന് ഒരുമിച്ച് യാത്ര രണ്ടു പേരേയും ഇറക്കി സുരക്ഷാ സംഘത്തിന് കൈമാറിയെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News