Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് വനിതാ പോലീസ് ഓഫീസർ ജീവനൊടുക്കി

കോഴിക്കോട് - പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസറായ എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീന (47) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽനിന്നും ഇറങ്ങിയ ശേഷമാണ് സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പ്രതികരിച്ചു.

വയനാട് മുട്ടിൽ കോളേജ് കെട്ടിടത്തിൽനിന്ന് വിദ്യാർത്ഥിനി താഴേക്കു ചാടി

- ആത്മഹത്യാ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമായിരുന്നു കെട്ടിടത്തിൽ നിന്നുള്ള ചാട്ടം    
കൽപ്പറ്റ -
വയനാട് മുട്ടിൽ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ 20-കാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയത്. 
 കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സാര്ത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യാ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമായിരുന്നു കെട്ടിടത്തിൽ നിന്നുള്ള ചാട്ടം. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്നും അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News