കടുവ ആക്രമണത്തിൽ 15കാരനു  ദാരുണാന്ത്യം

മാനന്തവാടി-കടുവ ആക്രമണത്തിൽ 15 കാരന് ദാരുണാന്ത്യം. കർണാടകയിലെ എച്ച്.ഡി കോട്ട ബെള്ളയിലെ കാള-പുഷ്പ ദമ്പതികളുടെ  മകൻ മഞ്ജുവാണ് (15) മരിച്ചത്. കഴിഞ്ഞ ദിവസം പകലാണ് സംഭവം. കൂട്ടുകാരുമൊത്ത് ക്ഷേത്രത്തിലേക്കു നടന്നുപോകുമ്പോൾ മഞ്ജുവിനുനേരേ  കടുവ ചാടിവീഴുകയായിരുന്നു.  കൂട്ടുകാർ ഓടി രക്ഷപ്പെട്ടു. മഞ്ജുവിനെ കടുവ   വനത്തിലേക്ക് പതിനഞ്ച് മീറ്ററോളം വലിച്ചുകൊണ്ടുപോയി. പ്രദേശവാസികൾ ഒച്ചയിട്ടപ്പോഴാണ് കടുവ വനത്തിൽ മറഞ്ഞത്. മഞ്ജുവിനെ എച്ച്.ഡി കോട്ട താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള അതിർത്തിയായ ബാവലിയിൽനിന്നു പത്ത് കിലോമീറ്റർ അകലെയാണ് ബെള്ള.

Latest News