ഹൈവേയില്‍ കാര്‍ നിര്‍ത്തി റീല്‍ ഷൂട്ട്, വൈശാലിക്ക് 17,000 രൂപ പിഴ

ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ ഹൈവേയില്‍ കാര്‍ നിര്‍ത്തി ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്ത യുവതിക്ക് 17,000 രൂപ പിഴ ശിക്ഷ. ആയിരങ്ങള്‍ കണ്ട റീലിന് പിന്നാലെ വിമര്‍ശം ഉയര്‍ന്നതോടെയാണ് പോലീസ് ഇടപെട്ടതും. ഉത്തര്‍പ്രദേശ് സ്വദേശിനി വൈശാലി ചൗധരി ഖുതൈലിനെ പിടികൂടിയതും. ഗാസിയാബാദ് പോലീസ് പിടികൂടിയ വൈശാലിക്ക് റോഡ് സംരക്ഷണ നിയമം ലംഘിച്ചതിനാണ് 17,000 രൂപ പിഴ ചുമത്തിയത്.
താന സഹിബാബാദ് ഭാഗത്തെ ഫ് ളൈഓവര്‍ ഹൈവേയിലാണ് കാര്‍ നിര്‍ത്തി വിഡിയോ ഷൂട്ട് ചെയ്തിരുന്നത്. റോഡിനു നടുവില്‍ കാര്‍ നിര്‍ത്തി സ്‌റ്റൈലില്‍ നടക്കുകയും പലഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന വിഡിയോ ആയിരങ്ങളാണ് കണ്ടത്.  17,000 രൂപ വിലമതിക്കുന്ന വിഡിയോ എന്ന് പരിഹസിച്ചാണ് ഇപ്പോള്‍ വീഡിയോ താഴെ കമന്റുകള്‍ നിറയുന്നത്.  ആറര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം താരമാണ്  വൈശാലി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News