ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരത്തിൽ അന്നസ്‌റിന് ജയം, ലീഗില്‍ ഒന്നാമത്

റിയാദ്- ലോക ഫുട്‌ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ സ്വന്തം ടീമായ അന്നസ്‌റിന് ജയം. അൽ ഇത്തിഫാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അന്നസ് ർ തോൽപ്പിച്ചത്.  ജയത്തോടെ അന്നസ്ര്‍ ലീഗില്‍ ഒന്നാമതെത്തി. 

 

അന്നസ്‌റിന്റെ റിയാദിലെ ഹോം ഗ്രൗണ്ടായ മർസൂൽ പാർക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. മുപ്പത്തിയൊന്നാമത്തെ മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌കയാണ് അന്നസ്‌റിനായി ഗോൾ നേടിയത്. ടാലിസ്‌ക്കക്കൊപ്പം ക്രിസ്റ്റ്യാനോ ഗോൾ നേട്ടം ആഘോഷിച്ചു. കഴിഞ്ഞ ദിവസം റിയാദിൽ പി.എസ്.ജിയുമായി നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളടിച്ച് മാൻ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയിരുന്നു. 

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്‌സണലിന് ജയം

ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആഴ്‌സണൽ പോയിന്റ് നിലയിൽ ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്‌സണൽ മുന്നിലെത്തിയത്. ഒരു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ആഴ്‌സണലിന്റെ ജയം. പതിനേഴാം മിനിറ്റിൽ മാർക്വേസ് റാഷ്‌ഫോഡ് മാഞ്ചസ്റ്റർ യുനൈറ്റഡിനായി ഗോൾ നേടി. 24ാം മിനിറ്റിൽ എഡ്യി കേറ്റിയയിലൂടെ ആഴ്‌സണൽ തിരിച്ചടിച്ചു. 53ാം മിനിറ്റിൽ ബുകായോ സാക ഗോളടിച്ച് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. എന്നാൽ 59ാം മിനിറ്റിൽ ലിസാന്‌ഡ്രോ മാർട്ടിനെസ് യുനൈറ്റഡിന് വീണ്ടും സമനില സമ്മാനിച്ചു. 90ാം മിനിറ്റിൽ എഡ്യി കേറ്റിയ നേടിയ രണ്ടാം ഗോൾ ആഴ്‌സണൽ സ്‌കോർ മൂന്നിലെത്തിച്ചു. ആഴ്‌സണലിന് പിന്നിൽ സിറ്റിയാണ് രണ്ടാമത്. ആഴ്‌സണലിന് 50 ഉം സിറ്റിക്ക് 45ഉം പോയിന്റുണ്ട്. 19 കളികളിൽനിന്നാണ് ആഴ്‌സണൽ 50 തികച്ചത്. സിറ്റിക്ക് 45 പോയിന്റുണ്ട്.
 

Latest News