Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

മുസ്ലിം പേരുള്ളത് കൊണ്ട് സ്വത്ത് കണ്ടുകെട്ടരുത്; തിരുത്തണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്-പോപ്പലര്‍ ഫ്രണ്ടുമായി  ബന്ധമില്ലാത്തവരുടെ സ്വത്ത് മുസ്്‌ലിം പേരുള്ളതുകൊണ്ടുമാത്രം കണ്ടുകെട്ടുന്നത്   ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി ദുരപയോഗം ചെയ്യുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മുസ്്‌ലിം ലീഗ് ജനപ്രതിനിധികളുടെ ഭൂമി കണ്ടുകെട്ടിയ നടപടി തിരുത്തണം.
ഇതിനെതിരെ  നിയമനടപടി സ്വീകരിക്കും. പോലീസ് വകുപ്പ് ഇത് പരിശോധിക്കണം. നിയമപരമായ നടപടികളോട് എതിര്‍പ്പില്ല. നടപടിയുടെ പേരില്‍ പോപ്പലര്‍ ഫ്രണ്ട് അല്ലാത്തവരുടെ വീടുകള്‍ കയറരുത്. സംഭവത്തില്‍ വിവേചനം ഉണ്ടാകുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് മലേഷ്യ കെഎംസിസിയുടെ പ്രഖ്യാപന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു തങ്ങള്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News