Sorry, you need to enable JavaScript to visit this website.

വിവാഹിതയായി ബംഗളൂരുവില്‍ താമസമാക്കിയ പാകിസ്ഥാനി പെണ്‍കുട്ടി അറസ്റ്റില്‍

ബംഗളൂരു- ഇന്ത്യക്കാരനെ വിവാഹം ചെയ്ത് അനധികൃതമായി ബംഗളൂരു നഗരത്തില്‍ താമസിച്ച 19 വയസ്സായ പാകിസ്ഥാനി പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറയല്‍ കാര്‍ഡുമായി താമസിച്ചിരുന്ന പെണ്‍കുട്ടിയെ വെള്ളിബെല്ലന്ദൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 കാരിനായ സെക്യൂരിറ്റി ഗാര്‍ഡിനെ വിവാഹം കഴിച്ചാണ് ഇഖ്‌റ ജീവനി എന്ന പപെണ്‍കുട്ടി ബംഗളൂരുവില്‍ താമസിക്കാനെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ പരിചയപ്പെട്ട പെണ്‍കുട്ടി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന്  പോലീസ് പറഞ്ഞു.
ഡേറ്റിംഗ് ആപ്പിലൂടെയാണ് മുലായം സിംഗ് യാദവ് എന്ന യുവാവ് ഇഖ്‌റയുമായി ചങ്ങാത്തത്തിലായതും പ്രണയത്തിലായതും. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് യുവാവ് പെണ്‍കുട്ടിയെ  നേപ്പാളിലേക്ക് വിളിച്ചു.  അവിടെ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന്  ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടന്ന് ബീഹാറിലെ ബിര്‍ഗഞ്ചിലും അവിടെനിന്ന് പട്‌നയിലുമെത്തി.  
2022 സെപ്തംബറിലാണ് ബംഗളൂരുവിലെത്തിയത്. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന മുലായമിനോടൊപ്പം  ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടില്‍ താമസം തുടങ്ങി.
റാവ യാദവ് എന്ന് പേരുമാറ്റി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ശേഷം മുലായം സിംഗ് ഇഖ്‌റയ്ക്ക് ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചിരുന്നു.
പാകിസ്ഥാനിലെക്ക് മടങ്ങി തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന ഇഖ്‌റയെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രദ്ധിക്കുകയും സംസ്ഥാന ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. മുലായത്തെയും ഇഖ്‌റയെയും അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് പോലീസ് വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നു.
എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ഇഖ്‌റയെ പിന്നീട്  സ്‌റ്റേറ്റ് ഹോമിലേക്ക് റിമാന്‍ഡ് ചെയ്തു. ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്നറിയാന്‍ ഇഖ്‌റയുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചുവരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News