നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

നീലഗിരി: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ശിവനന്ദി എന്നയാളാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒവാലിയിലായിരുന്നു സംഭവം. 

രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍ വെച്ചാണ് ശിവനന്ദിയെ കാട്ടാന അക്രമിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍ കടുവയും പുലിയും ഉള്‍പ്പെടെ നാട്ടിലിറങ്ങിയിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 

പി. ടി സെവനെ മയക്കുവെടിവെച്ച് പിടികൂടി

പാലക്കാട്- മാസങ്ങളായി പാലക്കാട് ധോണിയെ വിറപ്പിച്ച പി. ടി. സെവനെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി.  ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്ക് അടുത്തുവെച്ചാണ് മയക്കുവെടി വെച്ചത്.

പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന നിരവധി കൃഷിയിടങ്ങളാണ് തകര്‍ത്തത്.
 

Tags

Latest News