യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍; 3000 പേജ് കുറ്റപത്രം, നൂറോളം സാക്ഷികള്‍

ന്യൂദല്‍ഹി- ശ്രദ്ധ വാക്കര്‍ കൊലപാതക കേസില്‍ പ്രതി അഫ്താബ് പൂനാവാലക്കെതിരേ ദല്‍ഹി പോലീസ് 3000 പേജുള്ള കുറ്റപത്രം തയാറാക്കി. ഒപ്പം ജീവിച്ചിരുന്ന ശ്രദ്ധതെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി പലയിടങ്ങളില്‍ തള്ളിയതാണ് കേസ്.
നൂറോളം സാക്ഷികളെ ഉള്‍പ്പെടുത്തി ഇലക്ട്രോണിക്, ഫോറന്‍സിക് തെളിവുകളും കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അഫ്താബ് പൂനാവാലയുടെ കുറ്റസമ്മതവും നുണപരിശോധനാ ഫലവും കരട് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം നിയമവിദഗ്ധര്‍ പരിശോധിച്ചു വരികയാണ്.
    ദല്‍ഹി മെഹ്‌റോളിയിലെ ഫ ഌറ്റില്‍ വെച്ച് കഴിഞ്ഞ വര്‍ഷം മേയിലാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി മെഹ്‌റോളിയിലെ വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. അതിന് മുന്‍പായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ദിവസങ്ങളോളം വീട്ടിലെ ഫ്രിഡ്ജിലും സൂക്ഷിച്ചു. കൊലയ്ക്കും പിന്നീട് മൃതദേഹം പല കഷ്ണങ്ങളാക്കാനും ഉപയോഗിച്ച ആയുധങ്ങളും വനത്തിനുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ അഫ്താബ് പൂനാവാല പോലീസ് കസ്റ്റഡിയിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News