Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ സ്‌കൂൾ വിദ്യാർഥികളിൽ വായന ശേഷി കുറഞ്ഞതായി റിപ്പോർട്ട്

ന്യൂദൽഹി- ഇന്ത്യയിലെ സ്‌കൂൾ വിദ്യാർഥികളിൽ വായന ശേഷി പാടെ കുറഞ്ഞതായി എഎസ്ഇആർ റിപ്പോർട്ട് (ആനുവൽ സ്റ്റാറ്ററ്റസ് ഓഫ് എഡ്യുക്കേഷണൽ റിപ്പോർട്ട്). വായന കുറഞ്ഞതിനൊപ്പം തന്നെ അടിസ്ഥാന ഗണിത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവും കുട്ടികൾക്കില്ലെന്നും 2022 ലെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രൂക്ഷമായിരുന്ന രണ്ട് വർഷം ഉൾപ്പെടെ 2018 മുതൽ 2022 വരെയുള്ള കണക്കിലാണ് സുപ്രധാന വിവരങ്ങളുള്ളത്. അഞ്ച് മുതൽ 16 വരെ വയസ്സിനിടയിലുള്ള കുട്ടികളെ പരാമർശിച്ചാണ് റിപ്പോർട്ട്. രാജ്യത്ത് സർക്കാർ സ്‌കൂളുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ കുട്ടികളുടെ പഠന നിലവാരം കുറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
ഇതിനൊപ്പം, മൂന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ വായന ശീലം ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 24 സംസ്ഥാനങ്ങളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഗണിത ക്രിയകൾ ചെയ്യുന്നതിലും വിദ്യാർഥികൾ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് റിപ്പോർട്ടിലുള്ളത് മൂന്നാം ക്ലാസ് വിദ്യാർഥികൾക്ക് കുറയ്ക്കാനും അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് ഹരണവും അറിയാത്ത സാഹചര്യമുണ്ട്.
മിസോറമിലും ജമ്മുവിലും മാത്രമാണ് സർക്കാർ സ്‌കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളത്. രാജ്യത്ത് ഗ്രാമീണ മേഖലയിൽ സർക്കാർ സ്‌കൂളുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. 6 മുതൽ 14 വയസ്സു വരെയുള്ള വിദ്യാർഥികളിൽ 98 ശതമാനവും സർക്കാർ സ്‌കൂളുകളിലാണ് പഠിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.
ദേശീയ തലത്തിൽ 7.3 ശതമാനമാണ് ഈ തലത്തിലെ വളർച്ച. 2018 ൽ 65.6 ശതമാനം പേരാണ് സർക്കാർ സ്‌കൂളുകളെ ആശ്രയിച്ചിരുന്നതെങ്കിൽ 2022 ൽ ഈ കണക്ക് 72.9 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കിൽ കേരളമാണ് ഒന്നാമത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ 64.5 ശതമാനം കുട്ടികളും സർക്കാർ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. 2018 നേക്കാൾ 16.5 ശതമാനമാണ് ഉയർന്നത്. കേരളത്തിന് തൊട്ട് പിന്നിൽ ഉത്തർപ്രദേശാണ് തെലങ്കാന, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുമാണ് സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുള്ളത്. മിസോറമിലും ജമ്മുവിലും മാത്രമാണ് സർക്കാർ സ്‌കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ സർക്കാർ സ്‌കൂളിനെ ആശ്രയിക്കുന്നത്. 2018 നും 2022 നും ഇടയിലെ കണക്കെടുത്താൽ സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 2018 നെ അപേക്ഷിച്ച് ഏറ്റവും വർധനയുണ്ടായ സംസ്ഥാനമാണ് കേരളം. ഉത്തർപ്രദേശ് - 59.6, തെലങ്കാന - 70.1, പഞ്ചാബ്- 58.8, ഹരിയാന, 51.9 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളിൽ ചേരുന്ന നിരക്ക് ഉയർന്നിട്ടുള്ളത്.
മണിപ്പൂരിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സർക്കാർ സ്‌കൂളിനെ ആശ്രയിക്കുന്നത്. 2018 മുതൽ 2022 വരെയുള്ള എഎസ്ഇആർ കണക്കെടുത്താൽ ത്രിപുരയിലാണ് വിദ്യാർഥികൾ സർക്കാർ സ്‌കൂളിനെ ആശ്രയിക്കുന്നതിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 നെ അപേക്ഷിച്ച് 86.1 ശതമാനത്തിന്റെ ഇടിവാണ് സംസ്ഥാനത്തുണ്ടായത്. മധ്യപ്രദേശ് 70.0, അസം 71.9, ജമ്മു കശ്മീർ 55.5, മിസോറം 64.7 എന്നിങ്ങനെയാണ് സർക്കാർ സ്‌കൂളിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ ഇടിവ്. സ്‌കൂളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിൽ താഴെയാണ് എൻറോൾമെന്റ് നിരക്കുണ്ടായിരുന്നത്. അത് 2022 ആയപ്പോഴേയ്ക്കും രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡിന് ശേഷം സ്വകാര്യ ട്യൂഷൻ എടുക്കുന്നവരുടെ എണ്ണം കൂടിയതായും എഎസ്ഇആർ റിപ്പോർട്ടിൽ പരാമർശത്തിലുണ്ട്. ലോക്ഡൗണിന് ശേഷമുള്ള കണക്കിൽ 2018 നെ അപേക്ഷിച്ച് ധാരാളം വിദ്യാർഥികൾ പ്രത്യേക ട്യൂഷൻ ക്ലാസുകളിൽ ചേർന്നു പഠിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. 
അഞ്ച് സംസ്ഥാനങ്ങളിലെ പകുതിയിലധികം വിദ്യാർഥികളും പണം നൽകി ട്യൂഷനു പോകുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പണം നൽകിയുള്ള ട്യൂഷന് പോകുന്നത്.

Tags

Latest News