Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിലെ സായാഹ്നം, എന്തൊരു സായാഹ്നം- സൗദിയെ നെഞ്ചിലേറ്റി ബിഗ് ബി

റിയാദ്- ലോക ഫുട്‌ബോളിലെ ഇതിഹാസം സാക്ഷാൽ ലിയണൽ മെസ്സിയും സംഘവും മറ്റൊരു ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയെ നേരിടാനെത്തിയ സായാഹ്നത്തിൽ അപ്രതീക്ഷിത എൻട്രിയായി ഇന്ത്യൻ ചലച്ചിത്രത്തിലെ ബിഗ് ബി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൻഡോയുടെ റിയാദ് ഇലവനും ലയണൽ മെസ്സി നയിക്കുന്ന പാരീസ് സെന്റ് ജെർമെയ്‌നും (പി.എസ്.ജി) തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ് അമിതാഭ് എത്തിയത്. കളിക്കാരെ പരിചയപ്പെടൽ ചടങ്ങിനായി മൈതാനത്തിലെത്തിയ അമിതാഭ് ബച്ചൻ സൂപ്പർ താരങ്ങളുമായി ഏതാനും നിമിഷം കുശലാന്വേഷണവും നടത്തി. 

'റിയാദിലെ ഒരു സായാഹ്നം..' എന്തൊരു സായാഹ്നം.. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, കിലിയൻ എംബപ്പെ, നെയ്മാർ എന്നിവരെയെല്ലാം ഒരുമിച്ചു കണ്ടു. ക്ഷണിക്കപ്പെട്ട അതിഥിയായി മത്സരം ഉദ്ഘാടനം ചെയ്യാനുമായെന്ന് ബച്ചൻ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്തു. അവിശ്വസനീയം എന്നായിരുന്നു ബിഗ് ബിയുടെ പോസ്റ്റിന് മറുപടിയായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി എഴുതിയത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വലിയ ആരാധകൻ കൂടിയാണ് കോലി. എന്തൊരു ഐതിഹാസിക നിമിഷം എന്നാണ് നടൻ നീൽ നിതിൻ മുകേഷ് എഴുതിയത്. നടി അഹാന കുമ്ര ഒരു കൂട്ടം ചുവന്ന ഹൃദയങ്ങളുടെ ഇമോജികൾ പോസ്റ്റിന് താഴെ ചേർത്തുവെച്ചു. 
അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ വേറെയും നിരവധി ചിത്രങ്ങൾ പങ്കുവെച്ചു. മത്സരത്തിന് മുമ്പുള്ള ചിത്രത്തിനായി ക്യാപ്റ്റൻമാർക്കും ഒഫീഷ്യലുകൾക്കുമൊപ്പം പോസ് ചെയ്യുന്നതാണ് ഓപ്പണിംഗ് സ്ലൈഡിലുള്ളത്. അടുത്ത ഫ്രെയിം ബിഗ് ബി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിക്കുന്ന ഒരു സ്റ്റില്ലാണ്. ഇതേ അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മകൾ ശ്വേത ബച്ചനൊപ്പമാണ് അമിതാഭ് ബച്ചൻ റിയാദിൽ എത്തിയത്. ശ്വേതയും പിതാവിന്റെ വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചു. 

Tags

Latest News