റിയാദില്‍ ടര്‍മിനല്‍ വികസനം ആരംഭിക്കുന്നു; വിദേശ വിമാന സര്‍വീസുകള്‍ ടെര്‍മിനല്‍ മാറ്റും

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകള്‍ വൈകാതെ വികസിപ്പിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു. വികസന പദ്ധതിയിലൂടെ റിയാദ് എയര്‍പോര്‍ട്ടിലെ മൂന്നും നാലും ടെര്‍മിനലുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. റിയാദ് വിമാനത്താവളത്തിലെ 1, 2, 5 ടെര്‍മിനലുകള്‍ സമഗ്രമായി വികസിപ്പിക്കേണ്ടതുണ്ട്. ഒന്നാം നമ്പര്‍ ടെര്‍മിനല്‍ വികസന പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കും.
വിദേശ വിമാന കമ്പനികളെ ഒരു വര്‍ഷത്തേക്ക് ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് രണ്ടാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റും. വികസന പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം വിദേശ എയര്‍ലൈന്‍സുകളെ ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്കു തന്നെ മാറ്റും. ഇതിനു ശേഷം രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ വികസന പദ്ധതി ആരംഭിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News