Sorry, you need to enable JavaScript to visit this website.

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 44 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പാശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച്  ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി  പിടികൂടി. എയര്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.
ദുബായില്‍നിന്നു വന്ന പാലക്കാട് സ്വദേശി അനസില്‍ നിന്നാണ്  871 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. രാജ്യത്ത് സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ കേരളത്തിലേക്ക്  അനധികൃതമായി സ്വര്‍ണം കടത്തുവാന്‍ സാധ്യതയുണ്ടന്ന നിഗമനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News