പേളിയുടെ മകളെ കളിപ്പിച്ച് മഞ്ജു; മീനൂട്ടിയെ ഉപദേശിച്ച് നെറ്റിസണ്‍സ്

കൊച്ചി- മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ വീട്ടിലെത്തിയ വിശേഷം പങ്കുവെച്ച് നടി പേളി മാണി. ഞങ്ങളുടെ വീട്ടിലേക്ക് മഞ്ജു ചേച്ചി എത്തിയപ്പോള്‍ എന്ന ക്യാപ്ഷനോടെ പേളി മാണി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ അതിനു ലഭിച്ച കമന്റുകള്‍ കൊണ്ടും ശ്രദ്ധേയമായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന മകള്‍ നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു. അതുവഴി വരുമ്പോള്‍ കാണാമെന്നാണ് ചേച്ചി പറഞ്ഞത്. നിലുവിനെ കണ്ടയുടന്‍ ഒരു സമ്മാനം കൊടുത്ത് കെട്ടിപ്പിടിക്കുകയായിരുന്നു മഞ്ജു. നിലുവിനോടൊപ്പം  കളിച്ചും പേളിക്കൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു മടങ്ങിയത്.
പേളി മാണിയുടെ മകളോടൊപ്പമുള്ള മഞ്ജുവിന്റെ വീഡിയോക്ക് താഴെ മഞ്ജുവിന്റെ മകള്‍ മീനക്ഷിയെ ഓര്‍മ വന്നുവെന്നാണ് പലരും കുറിച്ചത്.
മീനാക്ഷി ഇത്രയ്ക്കും സ്‌നേഹനിധിയായ ഒരമ്മയുടെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുതെന്നും ആളുകള്‍ ഉപദേശിക്കുന്നു.  ചേച്ചി നിലുവിനെ ഹഗ് ചെയ്തപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അന്നേരം ഓര്‍മ്മ വന്നത് മീനാക്ഷിയെയാണ്. അമ്മക്ക് പകരം വെക്കാന്‍ ഒരാളെക്കൊണ്ടും പറ്റില്ല- ഇതാണ് വീഡിയോക്കു താഴെ വന്ന ഒരു കമന്റ്.
മീനാക്ഷിക്ക് മഞ്ജുവിനോട് അടുപ്പമില്ലെന്ന ഗോസിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News