വീണ്ടും ശ്രദ്ധയിലേക്ക് ബിയാങ്ക, ആവേശമായി ചൈനീസ് പുരുഷപ്പട

മെല്‍ബണ്‍ - കോവിഡും മാനസികാരോഗ്യപ്രശ്‌നങ്ങളും തളര്‍ത്തിയ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വിജയത്തോടെ ബിയാങ്ക ആന്‍ഡ്രിയസ്‌ക്യു ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ തിരിച്ചെത്തി. 2019 ലെ യു.എസ് ഓപണ്‍ ഫൈനലില്‍ സെറീന വില്യംസിനെ അട്ടിമറിച്ച് കിരീടം നേടിയ ശേഷം കാനഡക്കാരിയെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുകയായിരുന്നു. കഴിഞ്ഞ തവണ വിട്ടുനിന്നു. ഇത്തവണ ഇരുപത്തഞ്ചാം സീഡും കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുമായ മേരി ബൂസ്‌കോവയെയാണ് ബിയാങ്ക തോല്‍പിച്ചത്. പ്രശ്‌നങ്ങള്‍ കാരണം ആറു മാസത്തോളം ഒരു മത്സരം പോലും ബിയാങ്ക കളിച്ചിരുന്നില്ല. 
പതിനേഴുകാരന്‍ ഷാംഗ് ജൂന്‍ചെംഗ് ഓസ്‌ട്രേലിയന്‍ ഓപണില്‍ ആദ്യ റൗണ്ട് പിന്നിടുന്ന ആദ്യ ചൈനക്കാരനായി. ജര്‍മനിയുടെ ഓസ്‌കര്‍ ഓട്ടെയെയാണ് നാലു സെര്‌റില്‍ ഷാംഗ് തോല്‍പിച്ചത്. ഇത്തവണ മൂന്ന് ചൈനീസ് താരങ്ങള്‍ മുഖ്യ റൗണ്ടില്‍ മത്സരിക്കുന്നുണ്ട്. 
റഫായേല്‍ നദാലുള്‍പ്പെടെ മുന്‍നിര കളിക്കാര്‍ ആദ്യ റൗണ്ട് പിന്നിട്ടു. എന്നാല്‍ ആതിഥേയ താരം നിക് കിര്‍ഗിയോസിന് പിന്മാറേണ്ടി വന്നു
 

Latest News