ബോള്‍ടിന്റെ കോടികള്‍  തട്ടി നിക്ഷേപക്കമ്പനി

മയാമി - സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ടിന്റെ കോടികള്‍ തട്ടിയ നിക്ഷേപക്കമ്പനിക്കെതിരെ ജമൈക്ക അന്വേഷണം തുടങ്ങി. ഒരു പതിറ്റാണ്ടോളമായി സ്‌റ്റോക്‌സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് (എസ്.എസ്.എല്‍) എന്ന കമ്പനിയാണ് ബോള്‍ടിന്റെ നിക്ഷേപം കൈകാര്യം ചെയ്യുന്നതെന്ന് താരത്തിന്റെ മാനേജര്‍ നുജന്റ് വാക്കര്‍ പറഞ്ഞു. ബുധനാഴ്ചയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 
എട്ട് ഒളിംപിക് സ്വര്‍ണത്തിനും 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണത്തിനും ഉടമയായ ബോള്‍ട് 2017 ലാണ് വിരമിച്ചത്. 

Latest News