ഐ.എസ്.എല്‍: പത്തു കളിക്കു ശേഷം ജാംഷഡ്പൂരിന് ജയം

കൊല്‍ക്കത്ത - ഐ.എസ്.എല്ലിലെ വാലറ്റക്കാരുടെ പോരാട്ടത്തില്‍ ജാംഷഡ്പൂര്‍ എഫ്.സി കൊല്‍ക്കത്തയില്‍ ഈസ്റ്റ്ബംഗാളിനെ തോല്‍പിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ക്ലയ്റ്റന്‍ സില്‍വ സമ്മാനിച്ച ഗോളില്‍ ഒരു മണിക്കൂറോളം ലീഡ് പുലര്‍ത്തിയ ഈസ്റ്റ്ബംഗാള്‍ പിന്നീട് ഇരട്ട ഗോള്‍ വഴങ്ങി. അറുപത്തൊന്നാം മിനിറ്റില്‍ ഹാരി സോയറും എണ്‍പത്തഞ്ചാം മിനിറ്റില്‍ റിത്വിക് ദാസും നേടിയ ഗോളുകള്‍ ജാംഷഡ്പൂരിന് വിജയം നേടിക്കൊടുത്തു. 
14 കളികളില്‍ ജാംഷഡ്പൂരിന്റെ രണ്ടാമത്തെ മാത്രം ജയമാണ് ഇത്. 11 ടീമുകളില്‍ അവര്‍ പത്താം സ്ഥാനത്താണ്. ഈസ്റ്റ്ബംഗാളിന് 13 കളികളില്‍ ഒമ്പതാം തോല്‍വിയാണ്. 
 

Latest News