Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ രജനീകന്തിനൊപ്പം ആദ്യമായി ബിഗ് സ്‌ക്രീനിലേക്ക്, ത്രില്ലടിച്ച് ആരാധകര്‍

അവസാനം അത് സംഭവിക്കുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട്.  മോഹന്‍ലാലും രജനീകാന്തും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സംഗതി സത്യമാണെന്ന് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഇത് സംബന്ധിച്ച് ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുകയാണ്.  തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ ; എന്ന സിനിമയിലാണ് രജനിക്കൊപ്പം മോഹന്‍ലാലും എത്തുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു സ്റ്റില്ലും നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഹാഫ് സ്ലീവ് പ്രിന്റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കൈയ്യില്‍ ഒരു ഇടിവളയുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.  സിനിമയില്‍ മോഹന്‍ലാലിന് ഒരു പ്രാധാന്യമുള്ള അതിഥിവേഷമാണെന്നാണ് അറിയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.  ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്.  ചിത്രത്തിന്റെ തിരക്കഥയും നെല്‍സണിന്റേതാണ്.

 

 

Latest News