Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം- കൊല്ലം ജില്ലയിലെ കണ്ണനെല്ലൂരിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കുത്തേറ്റുമരിച്ചത്. അയൽവാസി പ്രകാശിനെ കസ്റ്റഡിയിൽ എടുത്തു. സന്തോഷിന്റെ ബന്ധുവായ 17കാരൻ ശരത് കുത്തേറ്റ് ചികിത്സയിലാണ്. ഇന്ന് (ഞായർ) വൈകീട്ട് 3 മണിയോടെയാണ് സംഭവം. കത്തിയുമായെത്തിയ പ്രകാശ് സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റുകിടന്ന സന്തോഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണു ശരത്തിനു കുത്തേറ്റത്. കൈയിൽ പരുക്കേറ്റ ശരത് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News