കാസര്‍കോട്ടെ പെണ്‍കുട്ടിയും കുഴിമന്തി കഴിച്ച് മരിച്ചു 

കാസര്‍കോട്- കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ചതിന് ഒരാഴ്ച പോലും കഴിയുന്നതിന് മുന്‍പ് കാസര്‍കോടും കുഴിമന്തി കഴിച്ച് മരണം. കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താണ് കുഴിമന്തി വാങ്ങിയത്. മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു. അഞ്ജുശ്രീ പാര്‍വ്വതിക്കൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിറ്റുണ്ട്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് കണ്ണൂരിലുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും.  ഭക്ഷ്യ വിഷബാധ പരിശോധിക്കാന്‍ രണ്ട് സംഘങ്ങളാണ് ഇവിടെയുള്ളത്. അതിനിടയില്‍ കാസര്‍കോട് കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News