ഭാര്യയും മക്കളും അകത്ത്, 250 അടി താഴേക്ക് കാറോടിച്ച ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ-ഭാര്യയും രണ്ടു കുട്ടികളും കാറിനുള്ളില്‍ ഇരിക്കെ കാര്‍ മനപൂര്‍വം കിഴുക്കാംതൂക്കായ പാറയില്‍നിന്നു താഴോട്ടു ഓടിച്ചുവെന്ന കുറ്റം ചുമത്തി ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറെ  അറസ്റ്റ് ചെയ്തു. ഡോ. ധര്‍മേഷ്   അരവിന്ദ് പട്ടേലാണ് (40) അറസ്റ്റിലായത്. ഭാര്യ നേഹയും  കുട്ടികളും പരുക്കുകളോടെ രക്ഷപെട്ടു. നാലും ഏഴും വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഗുരുതരമായ പരുക്കുണ്ട്.

പാറയ്ക്കു 250 അടി ഉയരം ഉണ്ട്. സ്‌റ്റേറ്റ് റൂട്ട് ഒന്നില്‍ തെക്കോട്ടു സഞ്ചരിച്ചിരുന്ന കാര്‍ ടോം ലാന്റോസ് ടണലിനു തെക്കു ഡെവിള്‍സ് സ്ലൈഡില്‍ നിന്നു കുത്തനെ വീഴുകയായിരുന്നു. മുന്നൂറോളം അടി താഴെയാണ് വെളുത്ത ടെസ്ല കാര്‍ എത്തിയത്.

പസഡീനയില്‍ പ്രുഡന്‍സ്‌ഹോളി  ക്രോസ് മെഡിക്കല്‍ സെന്ററില്‍ റേഡിയോളജിസ്റ്റാണ് ഡോ. ധര്‍മേഷ്. തങ്ങളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഒരു ഡോക്ടറുമായി ബന്ധപ്പെടുത്തി ഇത്തരം ഒരു സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് ആശുപത്രിയുടെ കുറിപ്പില്‍ പറയുന്നു. സംഭവം അന്വേഷണത്തിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും  കുറിപ്പില്‍ പറയുന്നു.

ഇത്തരമൊരു അപകടത്തില്‍ ആരും രക്ഷപെടാറില്ലെന്നു പോലീസ് പറയുന്നു. പാസഡീന  നിവാസിയായ പട്ടേല്‍ കരുതിക്കൂട്ടിയാണ് ഇത് ചെയ്തതെന്നു പോലീസ് കരുതുന്നു. പട്ടേലിന്റെ മേല്‍ കൊലക്കുറ്റവും ശിശുപീഡന കുറ്റവും ചുമത്തി. ആശുപത്രിയില്‍ കഴിയുന്ന ഇയാളെ ഡിസ്ചാര്‍ജ് ചെയ്താല്‍ സാന്‍ മറ്റെയോ കൗണ്ടി ജയിലില്‍ അടയ്ക്കുമെന്നു കലിഫോണിയ ഹൈവെ പട്രോള്‍ പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News