മൂന്നര ഏക്കറുണ്ടായിരന്നു, ഇപ്പോള്‍ രണ്ട് സെന്റ്മാത്രം; മക്കള്‍ക്കെതിരെ കുറിപ്പെഴുതി മുന്‍ സൗദി പ്രവാസി ജീവനൊടുക്കി

പത്തനംതിട്ട-മകള്‍, മകന്‍, അടൂര്‍ ആര്‍ഡിഒ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കി വീടിന്റെ ഭിത്തിയില്‍ കുറിപ്പ് എഴുതിയ ശേഷം മുന്‍ സൗദി പ്രവാസിയായ  വിമുക്തഭടന്‍ തീകൊളുത്തി മരിച്ചു.
കോന്നി ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്റെ (81)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഇദ്ദേഹം തനിച്ചായിരുന്നു താമസം. വീടിന്റെ ഭിത്തിയില്‍ പല ഭാഗത്തായി കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. മകള്‍ ബിന്ദു ഒന്നാം പ്രതി, മകന്‍ നിബില്‍ രണ്ടാം പ്രതി, അടൂര്‍ ആര്‍ഡിഒ മുരളീധരന്‍ മൂന്നാം പ്രതി എന്നിങ്ങനെയാണ് ഭിത്തിയില്‍ കുറിച്ചിട്ടുള്ളത്. 11 വര്‍ഷം ആര്‍മിയില്‍ ജോലി ചെയ്തുവെന്നും അതിന് ശേഷം 2016 വരെ സൗദി അറേബ്യയില്‍ ജോലി ചെയ്തുവെന്നും കുറിപ്പിലുണ്ട്. മൃതദേഹം ഏറെക്കുറെ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വാര്‍ധക്യ സഹജമായ അസുഖം ഉണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പുകളില്‍ നിന്ന് വ്യക്തമാണ്.
മൂന്നര ഏക്കര്‍  വസ്തുവുണ്ടായിരുന്ന തനിക്ക് ഇപ്പോള്‍ രണ്ട് സെന്റ് മാത്രമാണുള്ളത്. വരുമാനം ഒന്നുമില്ല. ജൂലൈ മാസം വരെ മകള്‍ പണം തന്നിരുന്നു. അതിന് ശേഷം പണം കിട്ടാതെ വന്നപ്പോള്‍ ആര്‍ഡിഒക്ക് പരാതി നല്‍കി. നടപടിയുണ്ടായില്ലെന്നും കുറിപ്പില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News