Sorry, you need to enable JavaScript to visit this website.

പുതുമയിലും അവതരണത്തിലും കൈയ്യടി നേടി നാടക മത്സര വേദി

കോഴിക്കോട് - 61-ാം കേരള സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി സ്‌കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം വിഷയത്തിലെ പുതുമ കൊണ്ടും അവതരണം കൊണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി. 17 നാടകങ്ങളാണ് വേദിയിലെത്തിയത്.         മുഴുവൻ നാടകങ്ങളും കലാസ്വാദകരുടെ നിറഞ്ഞ കൈയ്യടി നേടി. നിറഞ്ഞുകവിഞ്ഞ വേദിക്ക് മുന്നിലായിരുന്നു നാടകാവതരണം. കെ.ആർ മീരയുടെ ആരാച്ചാർ, കരിങ്കോഴി, അയ്യങ്കാല തുടങ്ങിയ നാടകങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമെല്ലാം വേദിയിൽ എത്തി. നിരന്തര പരിശീലനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ് നാടകം വേദിയിൽ എത്തിച്ചതെന്ന് അഭിനേതാക്കളായ മിടുക്കന്മാരും മിടുക്കികളും പറഞ്ഞു. എല്ലാ നാടകവും പുതിയ പുതിയ തീമുകൾ കണ്ടെത്തി അസ്വാദകരുടെ മനസ്സിലിടം പിടിക്കുന്നതായിരുന്നു.

Latest News