Sorry, you need to enable JavaScript to visit this website.

അതിരാണിപ്പാടത്തെ മണവാട്ടിമാരെ കാണാൻ മന്ത്രിമാരെത്തി

കോഴിക്കോട് - അതിരാണിപ്പാടത്ത് മൈലാഞ്ചി ചുവപ്പിന്റെ മൊഞ്ചിൽ കൈകൊട്ടി പാടിയ മണവാട്ടിമാരെ കാണാൻ മന്ത്രിമാരുമെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസുമാണ് ഒപ്പന മത്സരം നടക്കുന്ന പ്രധാന വേദിയായ വിക്രം മൈതാനിയിലെത്തിയത്. 
 വൈകിട്ടോടെ മന്ത്രിമാർ സദസ്സിലിരുന്ന് ഒപ്പന മത്സരം ആസ്വദിച്ച ശേഷം കലോത്സവ നഗരിയുടെ ഉത്സവാന്തരീക്ഷം നേരിൽ കാണാനിറങ്ങുകയായിരുന്നു. പിന്നാലെ സെൽഫിയെടുത്തും കുശലം പറഞ്ഞും അതിരാണിപ്പാടത്തേക്ക് ഒഴുകിയെത്തിയ കാലാസ്വാദകരും പങ്കുചേർന്നു. തിരക്കിനിടയിലും എല്ലാവർക്കും സെൽഫിക്കായി നിന്നുകൊടുത്തും ഫോട്ടോക്ക് പോസ് ചെയ്തും മന്ത്രിമാർ  
ജനസാഗരത്തിന്റെ ആവേശത്തോടൊപ്പം ചേർന്നു. കലോത്സവ നഗരിയിലെ വിവിധ സ്റ്റാളുകളും സേവന സംവിധാനങ്ങളും നേരിൽക്കണ്ട് മനസ്സിലാക്കിയാണ് മന്ത്രിമാർ മടങ്ങിയത്.
 

Latest News