Sorry, you need to enable JavaScript to visit this website.

ആതിഥേയരെ തള്ളി കണ്ണൂർ വീണ്ടും മുന്നിൽ; കോഴിക്കോടും പാലക്കാടും തൊട്ടു പിറകിൽ

കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലെ 59 മത്സര ഇനങ്ങൾ പൂർത്തായപ്പോൾ ആതിഥേയരായ കോഴിക്കോടിനെ മറികടന്ന് വീണ്ടും കണ്ണൂർ കരുത്ത് മുന്നിൽ. 448 പോയന്റുമായാണ് കണ്ണൂർ മുന്നിട്ടു നിൽക്കുന്നത്. 443 പോയന്റാണ് രണ്ടാംസ്ഥാനത്തുള്ള കോഴിക്കോടിന്റെ സമ്പാദ്യം. 442 പോയന്റുമായി പാലക്കാടൻ കാറ്റും ശക്തമായ വെല്ലുവിളി ഉയർത്തി മൂന്നാം സ്ഥാനത്തുണ്ട്. 
 കലോത്സവത്തിന്റെ ആദ്യ ദിനത്തിലും രണ്ടാംദിനത്തിന്റെ ഉച്ചയ്ക്കു മുമ്പ് വരേയും കണ്ണൂരായിരുന്നു മുന്നിലെങ്കിലും പിന്നീട് കോഴിക്കോട് കുതിപ്പ് നടത്തുകയായിരുന്നു. അപ്പോഴും കണ്ണൂർ ജില്ല തന്നെയായിരുന്നു തൊട്ടുപുറകിലുണ്ടായിരുന്നത്. എന്നാൽ രാത്രിയോടെ ബുധനാഴ്ചയിലെ എല്ലാ മത്സരങ്ങളുടെയും ഫലം പുറത്തുവന്നതോടെ കണ്ണൂർ തന്നെ കുതിച്ച് മുന്നിലെത്തുകയായിരുന്നു. 426 പോയിന്റുമായി തൃശൂരും 412 പോയിന്റുമായി എറണാകുളവും പിന്നാലെയുണ്ട്.
 

Latest News