Sorry, you need to enable JavaScript to visit this website.

ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ചേരിപ്പോര് ഒത്തുതീര്‍പ്പിലേക്ക്, നയപ്രഖ്യാപനത്തിന് ക്ഷണിക്കും

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ മാസങ്ങളായി നടക്കുന്ന  പോര് ഒത്തുതീര്‍പ്പിലേക്ക്. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത് സര്‍ക്കാറിന് വലിയ ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സ
ര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഡിസംബര്‍ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ നിയമസഭാ സമ്മേളനം തീര്‍ന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക എന്നുറപ്പായി.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വളരെ മോശം ബന്ധമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായിരുന്നത്.വിവിധ വിഷയങ്ങളില്‍ പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഇടതുമുന്നണിയും സര്‍ക്കാറും രംഗത്തെത്തിയപ്പോള്‍ സര്‍ക്കാറിനെ പ്രസിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് ഗവര്‍ണ്ണര്‍ നടത്തിയിരുന്നത്.

 

Latest News