മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷന്‍  അനുമതി തേടി ഗവര്‍ണ്ണര്‍ക്ക് കത്ത്

കണ്ണൂര്‍- വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണ്ണര്‍ക്ക് കത്ത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആണ് അനുമതി തേടിയത്. വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയുടെ തുടര്‍ച്ച ആയാണ് നടപടി. ഇ മെയിലില്‍ നല്‍കിയ കത്തിന് പിന്നാലെ രാജ് ഭവനില്‍ നേരിട്ടും കത്ത് നല്‍്കി.കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു.
 

Latest News