VIDEO ഉടനെ കാണാം, സൗദിയിലെ ആരാധകര്‍ക്ക് റൊണാള്‍ഡോയുടെ സന്ദേശം

റിയാദ്- സൗദി തലസ്ഥാനമായ റിയാദിലേക്ക് കുടുംബ സമേതം വരുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താര ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സന്ദേശം. ഉടനെ കാണാമെന്നാണ് സൗദിയിലെ ആരാധകരോട് താരം പറയുന്നത്.
റിയാദിലെ അന്നസര്‍ ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചൊവ്വാഴ്ച റിയാദിലെത്തും. കരാറൊപ്പിട്ട് മണിക്കൂറുകള്‍ പിന്നിടും മുമ്പ് സൗദിയില്‍ ഏഴാം നമ്പര്‍ ജഴ്‌സി ചൂടപ്പം പോലെ വിറ്റഴിഞ്ഞു. റിയാദിലെ അന്നസര്‍ ഷോറൂമുകളില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
ജഴ്‌സി ലഭിച്ചവര്‍ വലിയ ആഹ്ലാദത്തോടെയാണ് ഷോറൂം വിട്ടത്. ക്രിസ്റ്റിയാനോ  ഇറങ്ങുന്ന എല്ലാ മത്സരങ്ങളും കാണാന്‍ സ്‌റ്റേഡിയത്തില്‍ പോകുമെന്നാണ് പലരും പറയുന്ന

 

 

Latest News