ഖത്തറില്‍ പുതിയ യാത്രാ നിബന്ധന; ചൈനയില്‍നിന്ന് വരുന്നവര്‍ക്ക് ബാധകം

ദോഹ- ചൈനയില്‍നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഖത്തര്‍ പുതിയ യാത്രാ നിബന്ധന പ്രഖ്യാപിച്ചു.
ജനുവരി 3 ചൊവ്വാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാരും ചെക്ക്ഇന്‍ കൗണ്ടറില്‍ കോവിഡ് 19 പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം  സമര്‍പ്പിക്കണമെന്ന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം.
വാക്‌സിനേഷന്‍ നില പരിഗണിക്കാതെ ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്. ചൈനയില്‍ നിലവില്‍ കോവിഡ് വ്യാപിക്കുന്നതിനാല്‍ വൈറസില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയാണിതെന്ന് മന്ത്രാലയം പറഞ്ഞു.

1. ഖത്തറിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് നയങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോയെന്ന് യാത്രക്കാര്‍ ഔദ്യോഗിക ഉറവിടങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സ്വയം അറിയണം.

2. കോവിഡ് 19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഖത്തറില്‍ നിലവിലുള്ള നടപടികള്‍ യാത്രക്കാര്‍ പാലിക്കണം.

3. വിദേശത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. പക്ഷേ, ഖത്തറില്‍ എത്തിയതിന് ശേഷം കോവിഡ്19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന യാത്രക്കാര്‍  സ്വയം ഐസൊലേഷനില്‍ പോകണം.
4. ഖത്തറിലെ പൗരന്മാരും താമസക്കാരും രാജ്യത്ത് എത്തുമ്പോള്‍ ഇനി കോവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടതില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News