മെക്‌സിക്കോയില്‍ തോക്കുമായി ജയിലിലെത്തിയ ആക്രമികള്‍ 14 പേരെ കൊലപ്പെടുത്തി

സ്യൂഡാസ്വാറസ്- ജയിലില്‍ തോക്കുമായെത്തിയ അക്രമികള്‍ 14 പേരെ വെടിവെച്ച് കൊന്നു. 10 ജയില്‍ ഗാര്‍ഡുകളും സുരക്ഷാ ഏജന്റുകളുമാണ് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരുക്കേറ്റു. വെടിവെപ്പിനിടെ 24 തടവുകാര്‍ രക്ഷപ്പെട്ടു. 

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലെത്തിയാണ് തോക്കുധാരികള്‍ വെടിയുതിര്‍ത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മെക്സിക്കന്‍ പട്ടാളക്കാരും സ്റ്റേറ്റ് പോലീസും ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. 

ബോളിവാര്‍ഡിന് സമീപമുള്ള മുന്‍സിപ്പല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തിന് ശേഷമാണ് അക്രമികള്‍ ജയിലിലെത്തിയത്.  മുന്‍സിപ്പല്‍ പൊലീസിന് നേരെ ആക്രമണമുണ്ടായതോടെ പിന്തുടര്‍ന്നെത്തിയ പോലീസ് നാലു പേരെ പിടികൂടി.

Latest News